കൊല്ലം: ക്ലാപ്പനയിൽ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണംചെയ്ത രക്തസമ്മർദ ഗുളിക നിലവാരമില്ലാത്തതെന്ന പരാതിയുമായി രോഗികൾ രംഗത്ത്. ഗുളിക റബർ പോലെ വളയുന്നു എന്നും കഴിച്ചത് മുതൽ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും ആണ് രോഗികൾ വ്യക്തമാക്കുന്നത്. ക്ലാപ്പനയിലെ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്തസമ്മർദ്ധo കുറയ്ക്കാനുള്ള മെറ്റോപ്രൊലലോൾ സക്സിനേറ്റെന്ന ഗുളിക സംബന്ധിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്.
അതേസമയം അസുഖം മൂർച്ഛിച്ചതോടെയാണ് ഗുളികകൾ പരിശോധിച്ചത് എന്നും പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വിതരണം നിർത്തിയെന്നും ക്ലാപ്പന പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ വ്യക്തമാക്കി. ഗുളിക കഴിച്ച പലർക്കും രക്തസമ്മർദം കുറയാതായതോടെയാണ് ഗുളികകൾക്ക് ഗുണനിലവാരമില്ലെന്ന് തിരിച്ചറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
