നൃത്ത പരിശീലനത്തിന് പോകവെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

MAY 31, 2026, 4:38 AM

അരൂർ: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.അരൂർ സ്വദേശിനി നിയ ലെനിൻ (11) ആണ് മരിച്ചത്. 

ഈ മാസം ആറാം തീയതിയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. നൃത്തക്ലാസിലേക്ക് പോകുംവഴി കാലിൽ എന്തോ കടിച്ചത് പോലെ തോന്നിയപ്പോൾ, കട്ടുറുമ്പ് കടിച്ചതാകാമെന്നാണ് നിയ ആദ്യം കരുതിയത്. എന്നാൽ ഒരു മണിക്കൂറിനകം കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ശാരീരിക അസ്വസ്ഥതകൾ കഠിനമാകുകയും ചെയ്തതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന നിഗമനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. 

തുടർന്ന്, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട നിയ, 24 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയായിരുന്നു. ഒടുവിൽ ഇന്ന് രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam