പത്തനംതിട്ട: പമ്പയില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ സംവിധായകന് അനുരാജ് മനോഹറിന്റെ മൊഴി രേഖപ്പെടുത്തി. അബദ്ധം പറ്റിയതാണെന്ന് അനുരാജ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
അനുമതിയില്ലാതെ സിനിമ ചിത്രീകരണം നടത്തിയത് അബദ്ധം പറ്റിയതാണെന്നും പിഴയടയ്ക്കാന്‍ തയ്യാറാണെന്നും സംവിധായകന് വനം വകുപ്പിനെ അറിയിച്ചു.
സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ കൂടി നിന്ന സ്ഥലത്താണ് ചിത്രീകരണം നടത്തിയതെന്നും അനുരാജ് കൂട്ടിച്ചേര്‍ത്തു. മുന്‍പ് സന്നിധാനത്ത് സിനിമ ചിത്രീകരണം നടത്താന്‍ അനുരാജ് അനുമതി തേടിയിരുന്നെങ്കിലും വിലക്കും തിരക്കും ചൂണ്ടിക്കാണിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇത് നിഷേധിച്ചിരുന്നു.
പ്ലാപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയാണ് അനുരാജ് മൊഴി നല്‍കിയത്. വിശദമായ അന്വേഷണം നടത്തുന്നതിനായി ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഷൂട്ടിങ് നടത്തിയത് സന്നിധാനത്ത് അല്ലെന്നും പമ്പ ഹില്‍ടോപ്പിലാണെന്നും അനുരാജ് നേരത്തെ പറഞ്ഞിരുന്നു. പമ്പ പശ്ചാത്തലമാക്കിയിള്ള സിനിമയായതിനാലാണ് അവിടെ ചിത്രീകരണം നടത്തിയതെന്നും അനുരാജ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ബൈ ബൈ പിണറായി' ഫ്ലെക്സിനെച്ചൊല്ലി തർക്കം; 7 സി.പി.എം പ്രവർത്തകർക്കെതിരെ കേസ്
ക്ലാസിൽ ഗെയിം കളിക്കരുതെന്ന് താക്കീത്; അധ്യാപികയുടെ മൂക്കിടിച്ചു പരത്തി വിദ്യാർഥി
5 -9 ക്ലാസുകാർക്ക് സ്കൂളുകളിലും ഇനി 'സേ' പരീക്ഷ! വിദ്യാഭ്യാസ നിലവാരമുയർത്താൻ നിർണ്ണായക നീക്കം
നിതിൻ രാജിന്റെ മരണം: 'ലോൺ ആപ്പ്' അന്വേഷണത്തിൽ മാത്രം ഒതുക്കരുത്; ഡി.ജി.പി.യുടെ കർശന