കോഴിക്കോട് ചുവപ്പുകോട്ടകളിൽ വിള്ളലോ? 4 സീറ്റുകളിൽ മാത്രം ഉറച്ച വിജയം; എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ ആശങ്ക!

APRIL 13, 2026, 9:37 PM

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബൂത്തുതലത്തിൽ നിന്നുള്ള കണക്കുകൾ പുറത്തുവരുമ്പോൾ കോഴിക്കോട് ജില്ലയിൽ ഇടതുമുന്നണിക്ക് അമിത ആഹ്ലാദത്തിന് വകയില്ലെന്ന് വിലയിരുത്തൽ.

ജില്ലയിലെ 13 മണ്ഡലങ്ങളിൽ വെറും നാല് സീറ്റുകളിൽ മാത്രമാണ് എൽ.ഡി.എഫ് വിജയം സുനിശ്ചിതമായി കാണുന്നത്. ബാക്കിയുള്ള ഒൻപത് മണ്ഡലങ്ങളിലും യു.ഡി.എഫ് ശക്തമായ പോരാട്ടം കാഴ്ചവെച്ചതായാണ് സി.പി.എം ഘടകങ്ങൾ മേൽക്കമ്മിറ്റികൾക്ക് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ വടകരയിലും കൊടുവള്ളിയിലും മാത്രം ഒതുങ്ങിയ യു.ഡി.എഫ് ഇത്തവണ വലിയ മുന്നേറ്റം നടത്തുമെന്ന സൂചനകൾ ഇടതുക്യാമ്പുകളിൽ ആശങ്ക പടർത്തുന്നുണ്ട്.

പാർട്ടി അംഗങ്ങൾ, അനുഭാവികൾ, പൊതുജനങ്ങൾ എന്നിങ്ങനെ മൂന്ന് തട്ടുകളായി തിരിച്ച് നടത്തിയ വോട്ടെടുപ്പ് വിശകലനത്തിൽ കോഴിക്കോട് നോർത്ത്, ബേപ്പൂർ, ബാലുശ്ശേരി, എലത്തൂർ എന്നീ മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് വിജയപ്രതീക്ഷ പുലർത്തുന്നത്.

vachakam
vachakam
vachakam

കുന്ദമംഗലത്ത് കടുത്ത മത്സരമാണെങ്കിലും നേരിയ ജയസാധ്യത കൽപ്പിക്കുന്നുണ്ട്. എന്നാൽ പേരാമ്പ്ര, കുറ്റ്യാടി, കൊയിലാണ്ടി, തിരുവമ്പാടി തുടങ്ങിയ ഇടങ്ങളിൽ കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പാർട്ടിയുടെ ആഭ്യന്തര കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രധാന മണ്ഡലങ്ങളിലെ കണക്കുകൾ ഇങ്ങനെ:

ബേപ്പൂർ: മന്ത്രി പി.എ. മുഹമ്മദ് റിയാസും പി.വി. അൻവറും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ 5000-ത്തിൽപ്പരം വോട്ടുകൾക്ക് റിയാസ് വിജയിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

vachakam
vachakam
vachakam

എലത്തൂർ: മന്ത്രി എ.കെ. ശശീന്ദ്രനും വിദ്യാ ബാലകൃഷ്ണനും ഏറ്റുമുട്ടിയ ഇവിടെയും അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

ബാലുശ്ശേരി: കെ.എം. സച്ചിൻദേവും യു.ഡി.എഫിലെ സൂരജും തമ്മിലുള്ള മത്സരത്തിൽ 2500 വോട്ടിന്റെ മുൻതൂക്കം എൽ.ഡി.എഫ് അവകാശപ്പെടുന്നു.

കോഴിക്കോട് നോർത്ത്: കടുത്ത മത്സരത്തിനൊടുവിൽ 2000 വോട്ടുകൾക്ക് മുന്നിലെത്താൻ കഴിയുമെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

വടകര, കൊടുവള്ളി, നാദാപുരം തുടങ്ങിയ മണ്ഡലങ്ങളിൽ യു.ഡി.എഫ് വലിയ വെല്ലുവിളി ഉയർത്തുന്നതായാണ് സൂചന. സ്ഥാനാർത്ഥി മികവും ഭരണവിരുദ്ധ വികാരവും വോട്ടിംഗിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam