തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കാൻ പോലീസ് മേധാവി (DGP) നിർദ്ദേശം നൽകി.
ലോൺ ആപ്പുമായി ബന്ധപ്പെട്ട ഭീഷണികൾക്ക് പുറമെ, കോളജിൽ നിതിൻ നേരിട്ട ജാതീയമായ അധിക്ഷേപം, അധ്യാപകരുടെ പീഡനം തുടങ്ങിയ ഗൗരവകരമായ മറ്റ് ആരോപണങ്ങളിലും വിശദമായ അന്വേഷണം വേണമെന്ന് ഡി.ജി.പി ഉത്തരവിട്ടു. അന്വേഷണം ലോൺ ആപ്പ് കേന്ദ്രീകൃതമായി മാത്രം ചുരുക്കി മറ്റ് പീഡനാരോപണങ്ങൾ അട്ടിമറിക്കപ്പെടുമെന്ന കുടുംബത്തിന്റെ ആശങ്കയെത്തുടർന്നാണ് ഈ ഇടപെടൽ.
മരണവുമായി ബന്ധപ്പെട്ട് കേസെടുത്തതിന് പിന്നാലെ പ്രതികളായ കോളജ് അധ്യാപകർ ഒളിവിൽ പോയതായാണ് വിവരം. ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും എസ്.സി/എസ്.ടി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
നിതിൻ രാജിന്റെ ഫോൺ രേഖകൾ പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ലോൺ ആപ്പ് ഏജന്റുകൾ അധ്യാപികയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന വാദത്തിന്റെ നിജസ്ഥിതിയും പോലീസ് പരിശോധിക്കുന്നുണ്ട്.
നിതിന്റെ സഹപാഠികളിൽ നിന്നും മറ്റ് അധ്യാപകരിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ മൊഴികൾ രേഖപ്പെടുത്തും. സ്വന്തം മകന് നീതി ലഭിക്കണമെന്നും സത്യസന്ധമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിതിന്റെ മാതാപിതാക്കൾ ഇന്നലെ ഡി.ജി.പി.യെ നേരിൽ കണ്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നിതിൻ്റെ ഫോണിലേക്ക് വന്നത് 98ഓളം കോളുകളും സന്ദേശങ്ങളും: ‘ഇൻസ്റ്റ പേ’ അധ്യാപികയേയും വിളിച്ചു
കൊൽക്കത്തയിൽ മലയാളി വിദ്യാർത്ഥി മരിച്ച സംഭവം; മെസ്സിലേക്ക് പോകുമ്പോൾ കാൽവഴുതിയെന്ന് പൊലീസ്
തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം
ഗുണ്ടാ നേതാവുമായി അടുത്ത ബന്ധം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു