5 -9 ക്ലാസുകാർക്ക് സ്കൂളുകളിലും ഇനി 'സേ' പരീക്ഷ! വിദ്യാഭ്യാസ നിലവാരമുയർത്താൻ നിർണ്ണായക നീക്കം

APRIL 13, 2026, 10:11 PM

തിരുവനന്തപുരം: ഹയർ സെക്കൻഡറി മാതൃകയിൽ അഞ്ചു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് ഈ വർഷം മുതൽ പുനഃപരീക്ഷ നടപ്പിലാക്കുന്നു.

വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്കായാണ് ഈ അവസരം. ഏപ്രിൽ 28 മുതൽ 30 വരെയുള്ള തീയതികളിൽ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ നിലവാര സമിതി (QIP) തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പത്താം ക്ലാസിലെത്തുന്ന കുട്ടികളുടെ അടിസ്ഥാന നിലവാരം ഉറപ്പാക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.

വാർഷിക പരീക്ഷയുടെ മൂല്യനിർണയം വേഗത്തിൽ പൂർത്തിയാക്കി, മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികളെ കണ്ടെത്താൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ഇവർക്കായി ഏപ്രിൽ 20 മുതൽ 27 വരെ അതത് സ്കൂളുകളിൽ പ്രത്യേക പഠന പിന്തുണ  അധ്യാപകർ നൽകണം. ഇതിനു ശേഷമായിരിക്കും രണ്ടാം പരീക്ഷ നടത്തുക. പുനഃപരീക്ഷാ ഫലം കൂടി ഉൾപ്പെടുത്തി മേയ് രണ്ടിന് സ്കൂളുകളിലെ വാർഷിക ഫലപ്രഖ്യാപനം നടത്താനാണ് നിലവിലെ തീരുമാനം.

vachakam
vachakam
vachakam

എഴുതാനും വായിക്കാനും പ്രയാസപ്പെടുന്ന കുട്ടികൾ പോലും പത്താം ക്ലാസിൽ ഉന്നത വിജയം നേടുന്നു എന്ന വിമർശനത്തെത്തുടർന്നാണ് മിനിമം മാർക്ക് നിബന്ധന കർശനമാക്കിയത്. കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ നടപ്പിലാക്കിയ ഈ പരിഷ്കാരം ഇത്തവണ ഒൻപതാം ക്ലാസിലും നിർബന്ധമാക്കിയിട്ടുണ്ട്.

കുട്ടികൾക്ക് അടുത്ത ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതിന് മുൻപ് അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഈ പുനഃപരീക്ഷാ രീതിയിലൂടെ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam