സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് വച്ച്‌ നടക്കും

JULY 3, 2024, 1:39 PM

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് വച്ച്‌ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.

പുതുക്കിയ മാന്വൽ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്ഷ്യൽ സ്‌കൂൾ കലോത്സവം സെപ്റ്റംബർ 25,26,27 തീയതികളിൽ കണ്ണൂരിൽ വച്ചും ശാസ്ത്രമേള നവംബർ 14,15,16 ആലപ്പുഴയിലും നടക്കും.

ദിശ എക്‌സ്‌പോ ഒക്ടോബർ 5,6,7,8, 9 തീയതികളിൽ തൃശൂരിൽ വച്ച്‌ നടക്കുമെന്നും മന്ത്രി പറഞ്ഞു. നല്ല തയ്യാറെടുപ്പുകൾ നടത്താൻ വേണ്ടിയാണ് നേരത്തെ തീയതികൾ പ്രഖ്യാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

കായികമേള ഒക്ടോബർ 18 മുതൽ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ സ്‌കൂൾ ഒളിമ്ബിക്‌സ് എന്ന പേരിലാണ് കായികമേള നടക്കുക.

എല്ലാ ഇനങ്ങളും ഒരു സ്ഥലത്തുവച്ച്‌ തന്നെയായിരിക്കുമെന്നും നാലുവർഷത്തിലൊരിക്കലായിരിക്കും സ്‌കൂൾ ഒളിമ്പിക്‌സ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. മിനി ഒളിമ്പിക്‌സ് എന്നനിലയിൽ പ്രൗഡഗംഭീരമായി നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam