തിരുവനന്തപുരം: കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്ഐആര്‍ ഉടൻ നടപ്പാക്കിയാൽ തദ്ദേശ തെരെഞ്ഞെടുപ്പിനെ ബാധിക്കും എന്നാണ് വിലയിരുത്തല്‍.
എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ഇന്ന് ചർച്ച നടത്തും.
വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപ്പാർട്ടികളുമായി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തെ എൽഡിഎഫും യുഡിഎഫും എതിര്‍ക്കുകയാണ് ചെയ്തത്.
മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിൽ പരിഷ്കരണത്തിന് 2002 ലെ വോട്ടര്‍ പട്ടിക ആധാരമാക്കുന്നതിനെയും ഇവര്‍ വിമര്‍ശിച്ചു. എന്നാൽ ബിജെപി പരിഷ്കരണത്തെ പിന്തുണയ്ക്കുകയായിരുന്നു.
വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ക്രമക്കേടുകൾ ഒഴിവാക്കാൻ പരിഷ്കരണം അനിവാര്യമെന്ന നിലപാടാണ് ബിജെപി പ്രതിനിധി യോഗത്തിലെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
