ശ്രീക്കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി

NOVEMBER 3, 2025, 5:00 AM

തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോ​ഗ്യ നില ഗുരുതരമായി തുടരുകയാണ്.

പെൺകുട്ടിയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി.

ശ്രീക്കുട്ടിയുടെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു; എന്നാൽ കുടുംബത്തിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് അധികൃതർ

vachakam
vachakam
vachakam

എന്നാൽ പെൺകുട്ടിയ്ക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നില്ലെന്ന കുടുംബത്തിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും  ആശുപത്രിയിൽ എത്തിയതിനേക്കാൾ സ്ഥിതി മെച്ചപ്പെട്ടു എന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. 

അതേസമയം തലയിൽ പലയിടത്തും ചതവുകൾ ഉണ്ട് എന്നും ഈ ചതവുകൾ സുഖപ്പെടാൻ സമയമെടുക്കും എന്നും തലച്ചോറിലെ പരിക്ക് പെട്ടെന്ന് മോശമാകാൻ ഇടയുണ്ടെന്നും  ഡോക്ടർമാർ വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam