തിരുവനന്തപുരം: വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി വ്യക്തമാക്കി ആശുപത്രി അധികൃതർ. മെച്ചപ്പെട്ട ചികിത്സ നൽകുന്നില്ലെന്ന കുടുംബത്തിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും ആശുപത്രിയിൽ എത്തിയതിനേക്കാൾ സ്ഥിതി മെച്ചപ്പെട്ടു എന്നും അവർ വ്യക്തമാക്കി.
അതേസമയം തലയിൽ പലയിടത്തും ചതവുകൾ ഉണ്ട് എന്നും ഈ ചതവുകൾ സുഖപ്പെടാൻ സമയമെടുക്കും എന്നും തലച്ചോറിലെ പരിക്ക് പെട്ടെന്ന് മോശമാകാനും ഇടയുണ്ട് എന്നും ഡോക്ടർമാർ വ്യക്തമാക്കി. സാധ്യമായ എല്ലാ ചികിൽസയും നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
