കൊച്ചി: പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നമ്പൂതിരി സമുദായത്തിലെ സ്ത്രീ ജിവിതങ്ങളെപ്പറ്റിയും ഇന്ത്യൻ മിതോളജി കേന്ദ്രീകരിച്ച് കുട്ടികൾക്കായി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
യജ്ഞം, അഗ്നിഹോത്രം, മൂന്നാം തലമുറ, ദശരഥം, ചാണക്കല്ല്, ചിരഞ്ജീവി, മുഖത്തോടുമുഖം, തിരക്കൊഴിയാതെ, ശ്രീകൃഷ്ണകഥ, കുട്ടിത്തിരുമേനി, കൃഷ്ണാനുരാഗം തുടങ്ങിയവയാണ് ശ്രീദേവിയുടെ പ്രധാന കൃതികൾ.
യജ്ഞത്തിന് 1974ലെ കുങ്കുമം അവാർഡും നിറമാല എന്ന കൃതിയുടെ ചലച്ചിത്ര ആവിഷ്കാരത്തിന് കഥയ്ക്കും തിരക്കഥയ്ക്കുമുള്ള 1975ലെ സംസ്ഥാന ചലച്ചിത്ര അവാർഡും കൃഷ്ണാനുരാഗം എന്ന കൃതിക്ക് 1988ലെ ജന്മാഷ്ടമി പുരസ്കാരവും ലഭിച്ചു.
വി.ടി. ഭട്ടതിരിപ്പാട് അവാർഡ്, നാലപ്പാടൻ പുരസ്കാരം, ദേവിപ്രസാദം അവാർഡ്, നവോത്ഥാന സാഹിത്യ അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം, ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്