ശ്രീനാരായണപ്രസ്ഥാനങ്ങൾ അധികാരമുള്ളവർക്കു പിന്നാലെ പോകരുത് ; ജി. സുധാകരൻ

SEPTEMBER 21, 2025, 10:32 PM

ചേർത്തല : ശ്രീനാരായണഗുരുദേവന്റെ ജീവിതവും വിപ്ലവകരമായ സന്ദേശങ്ങളുമാണ് ആധുനിക കേരളം പടുത്തുയർത്തുന്നതിൽ പ്രധാനമെന്ന് മുൻമന്ത്രി ജി. സുധാകരൻ.

അധികാരമുള്ളവർക്കു പിന്നാലെയല്ല, ആദർശമുള്ളവർക്കു പിന്നാലെയാണ് ശ്രീനാരായണപ്രസ്ഥാനങ്ങൾ പോകേണ്ടത്. ശ്രീനാരായണ ധർമവുമായി ജീവിതത്തിൽ ഒരു ബന്ധവുമില്ലാത്തവരെപ്പോലും ശ്രീനാരായണപ്രസ്ഥാനങ്ങളുടെ വേദികളിലെത്തിക്കുന്നുണ്ട്. 

അധികാരികളെ ബഹുമാനിക്കാം, പുറകേ പോകേണ്ടതില്ല. ജീവിതംകൊണ്ടു സന്ദേശം നൽകുന്നവർക്കു പിന്നാലെയാണു പോകേണ്ടത്.സനാതനധർമം എന്നും എവിടെയും നിലനിൽക്കും. അതു സോഷ്യലിസത്തിലും മുതലാളിത്തത്തിലുമെല്ലാമുണ്ട്. സനാതനധർമം ഒരു പാർട്ടിയുടെ വകയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

vachakam
vachakam
vachakam

ചേർത്തല ശ്രീനാരായണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശ്രീനാരായണഗുരു സമാധിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam