തിരുവനന്തപുരം: കായിക മന്ത്രിയുടെ സ്പെയിൻ യാത്രക്ക് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപയെന്ന് കണക്കുകൾ. മെസിയെ ക്ഷണിക്കാനെന്ന പേരിലുള്ള യാത്രയ്ക്കാണ് ലക്ഷങ്ങൾ ചെലവായത്. 2024 സെപ്തംബറിലെ യാത്രക്കാണ് 13 ലക്ഷം ചെലവായത്.
വിവരാവകാശ രേഖ മാധ്യമങ്ങൾക്ക് ലഭിച്ചു. മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്പെയിൻ സന്ദർശിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ മെസിയെ കൊണ്ടുവരുന്നതിൽ സർക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു മന്ത്രി ഇതുവരെ പറഞ്ഞിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
