ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പിഎസ്‌സി പരീക്ഷയ്ക്ക് പ്രത്യേക പരിഗണന

DECEMBER 29, 2023, 7:35 AM

തിരുവനന്തപുരം: ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പിഎസ്‌സി പരീക്ഷ എഴുതുമ്പോള്‍ പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനം. ഇതിനായി ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കണമെന്ന് പിഎസ്‌സി അരിയിച്ചു. പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് ഇന്‍സുലിന്‍, ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ്, സിജിഎംസ് ( കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിട്ടറിങ് സിസ്റ്റം), ഷുഗര്‍ ഗുളിക, വെള്ളം എന്നിവ പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കും.

അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്ന് നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് അടുത്തുള്ള പിഎസ്‌സി ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പിഎസ്‌സി വെബ്സൈറ്റിലെ 'മസ്റ്റ് നോ' എന്ന ലിങ്കില്‍ 'ടൈപ്പ് വണ്‍ ഡയബെറ്റിക്' എന്ന മെനുവില്‍ ലഭ്യമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam