'മറക്കില്ല ഒരിക്കലും, എ​ന്റെ മോൾക്ക് പറ്റിയത് ഡോക്ടറിലൂടെയാണ് അറിഞ്ഞത്'; സൗമ്യയുടെ അമ്മ

SEPTEMBER 4, 2025, 8:35 AM

കോഴിക്കോട്: ഫോറൻസിക് വിദ​ഗ്ധ ഡോക്ടർ ഷേർളി വാസുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി  സൗമ്യയുടെ അമ്മ സുമതി.

സൗമ്യവധക്കേസിലുൾപ്പെടെ പ്രമാദമായ പലകേസുകളിലും തെളിവുകൾ ശേഖരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഡോക്ടർ ഷേർളി വാസുവായിരുന്നു. 

എ​ന്റെ മോൾക്ക് പറ്റിയത് ഡോക്ടറിലൂടെയാണ് ഞാൻ അറിഞ്ഞതെന്നും എനിക്കൊരിക്കലും അവരെ മറക്കാനാവില്ലെന്നും സുമതി പറഞ്ഞു. 

vachakam
vachakam
vachakam

നേരിട്ട് കാണാനോ സാധിച്ചിട്ടില്ലെങ്കിലും നേരിട്ട് കണ്ടപോലെയായിരുന്നു സംസാരിച്ചിരുന്നത്. മറ്റൊരാളായിരുന്നു മകളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നതെങ്കില്‍ ഇത്രയും വ്യക്തമായ റിപ്പോര്‍ട്ട് വരില്ലായിരുന്നു. ഡോക്ടര്‍ പറഞ്ഞപ്പോഴാണ് മകള്‍ക്ക് പറ്റിയ അപകടത്തെക്കുറിച്ച് വിശദമായി അറിഞ്ഞതെന്നും സുമതി കൂട്ടിച്ചേർത്തു. 

കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു ഡോക്ടർ ഷേർളി വാസു മരണപ്പെട്ടത്. 68 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധവിയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam