മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

JUNE 26, 2025, 12:31 AM

കാസര്‍കോട്:  മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. മഞ്ചേശ്വരം വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

പ്രതി മെല്‍വില്‍ ഒളിവിലാണ്. അയല്‍വാസി ലൊലിറ്റ (30)യെയും മെൽവിൻ ആക്രമിച്ചു.  ഫിൽഡയും മെൽവിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

 ഉറങ്ങിക്കിടക്കുകയായിരുന്ന ഫിൽഡയുടെ മേല്‍ മെൽവിൻ പെട്രോളൊഴിക്കുകയും തീകൊളുത്തുകയായിരുന്നു. ഫിൽഡ പുറത്തേക്ക് ഓടിയെങ്കിലും മരിച്ചു.

vachakam
vachakam
vachakam

അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞാണ് അയല്‍വാസിയും ബന്ധുവുമായ ലൊലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവരുടെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമമുണ്ടായി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ലൊലിറ്റയെ ആശുപത്രിയില്‍ എത്തിച്ചു.

സ്ഥിര മദ്യപാനിയാണ് മെല്‍വിന്‍. എന്താണ് ക്രൂരകൃത്യം നടത്തുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. പ്രതി ഒളിവിലാണ്. ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam