കൊല്ലം: വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ സൈനികൻ അറസ്റ്റിൽ. ആലപ്പുഴ ചിങ്ങോലി സ്വദേശി ഷെഫീഖ് ആണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്.
കുരീപ്പുഴയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സ്കൂട്ടറിലെത്തി വഴി ചോദിച്ച ശേഷം പ്രതി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
വെസ്റ്റ് ബംഗാളിൽ കരസേനയിൽ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുകയാണ് ഷെഫീഖ്. അവധിക്ക് നാട്ടിൽ എത്തി ജൂലൈ 5 ന് മടങ്ങി പോകാനിരിക്കെയാണ് കവർച്ച നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്