സോഷ്യൽ മീഡിയ താരങ്ങൾ തെരഞ്ഞെടുപ്പ് രംഗത്ത്: ലൈക്കുകൾ വോട്ടാകുമോ?

MARCH 25, 2026, 2:51 AM

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയൊരു പ്രവണതയാണ് ശ്രദ്ധേയമാകുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ മുഖങ്ങളും ഇൻഫ്ലുവൻസർമാരും യൂട്യൂബർമാരും രാഷ്ട്രീയ വേദികളിലേക്ക് എത്തുന്നു എന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ഏറെ വേറിട്ടതാക്കുന്നത്.

എന്നാൽ അവരുടെ ഓൺലൈൻ സ്വാധീനം വോട്ടുകളായി മാറുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. സിനിമാ താരങ്ങൾക്കൊപ്പം, ഡിജിറ്റൽ ലോകത്ത് സജീവമായ പലരും സ്ഥാനാർഥികളായി രംഗത്തെത്തുന്നതോടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വ്യത്യസ്തമാകുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന സോഷ്യൽ മീഡിയ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം 

ആതിര ഡി. നായർ

vachakam
vachakam
vachakam

ഏറ്റുമാനൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ആതിര ഡി. നായരാണ്. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതിനാൽ അവസാന നിമിഷത്തിൽ ആതിരയെ സ്ഥാനാർഥിയായി തീരുമാനിക്കുകയായിരുന്നു.

25 വയസ്സുള്ള ആതിര എൻഡിഎയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളാണ്. ശാസ്ത്രീയ സംഗീതം, നൃത്തം, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ സജീവമായ അവൾ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദധാരിയാണ്. അധ്യാപികയായും പ്രവർത്തിച്ച അനുഭവമുണ്ട്. സോഷ്യൽ മീഡിയയിലും ശ്രദ്ധേയമായ പിന്തുണയാണ് അവൾക്ക് ലഭിക്കുന്നത്.

യൂട്യൂബർ ചെകുത്താൻ 

vachakam
vachakam
vachakam

തിരുവല്ല മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി യൂട്യൂബർ ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന അജു അലക്സ് മത്സരരംഗത്തുണ്ട്. അദ്ദേഹത്തിന്റെ നാമനിർദേശപത്രം പരിശോധനയിൽ അംഗീകരിച്ചിട്ടുണ്ട്. മുൻപ് ചില വിവാദ പ്രസ്താവനകളുമായി ബന്ധപ്പെട്ട കേസുകളും അദ്ദേഹം നേരിട്ടിട്ടുണ്ട്.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അജു അലക്സ് വ്യക്തമാക്കുന്നു. റോഡുകളുടെ പുനരുദ്ധാരണം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ മെച്ചപ്പെടുത്തൽ, കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തൽ എന്നിവയാണ് തന്റെ മുൻഗണനകൾ എന്ന് അദ്ദേഹം പറയുന്നു.

വിവേക് ഗോപൻ 

vachakam
vachakam
vachakam

വിവേക് ഗോപൻ ഒരു സീരിയൽ നടനും സോഷ്യൽ മീഡിയ ഇൻഫ്യൂഎന്സറും ആണ്. അരുവിക്കര നിയോജകമണ്ഡലത്തിൽ ആണ് അദ്ദേഹം മത്സരിക്കുന്നത്.

അഖിൽ മാരാർ 

ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ആണ് സോഷ്യൽ മീഡിയ താരമായ അഖിൽ ഇടം പിടിച്ചത്.

റോബിൻ രാധാകൃഷ്ണൻ 

കുണ്ടറ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി റോബിൻ രാധാകൃഷ്ണൻ ഏറെ ആരാധകരുള്ള സോഷ്യൽ മീഡിയ താരമാണ്.

ലൈക്കുകൾ വോട്ടാകുമോ?

സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ലഭിക്കുന്നതോടെ ഇത്തരം സ്ഥാനാർഥികൾക്ക് യുവജനങ്ങളിൽ ശ്രദ്ധ നേടാൻ സാധിക്കും. എന്നാൽ അതു വോട്ടുകളായി മാറുമോ എന്ന കാര്യം ഇപ്പോഴും അനിശ്ചിതമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam