തൃശൂർ: പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.
വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവർ ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
പാലക്കാട് കന്നടി പഞ്ചായത്തിൽ ശോഭാ സുരേന്ദ്രൻ പണം വിതരണം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് മനഃപൂർവം കെട്ടിച്ചമച്ച കഥയാണെന്ന് ശോഭ വ്യക്തമാക്കി. "ഒരു അമ്മ പൈസ വാങ്ങിയെന്നാണല്ലോ പറയുന്നത്. ആ പാവം അമ്മയ്ക്ക് സുഖമില്ലാത്ത ഒരു മകനുണ്ട്. ആര് വന്നാലും മരുന്നിന് പണം ചോദിക്കുന്ന അവസ്ഥയിലാണവർ. ഏത് സ്ഥാനാർത്ഥി വന്നാലും ആ അമ്മ പണം ചോദിക്കും. യാഥാർത്ഥ്യം ഇതായിരിക്കെ കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സമീപനമാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത്," ശോഭ സുരേന്ദ്രൻ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങൾ ഉൾപ്പെടെ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നും അവർ കുറ്റപ്പെടുത്തി.
പാലക്കാടിന്റെ വികസനത്തിനായി കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയാണ് താൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം താൻ നിൽക്കുന്ന ചിത്രങ്ങൾ പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കാൻ തയ്യാറായില്ലെന്നും, തനിക്ക് ലഭിക്കുന്ന ജനപിന്തുണയിൽ വിറളിപൂണ്ടവരാണ് ഇത്തരം തിരക്കഥകൾക്ക് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പണം നൽകിയെന്ന പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിംഗ് സ്ക്വാഡ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം'; നിയമസഭാ തെരഞ്ഞെടുപ്പിൽ
'ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും, കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു':
'സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗം'; തിരഞ്ഞെടുപ്പ് ദിനത്തിൽ ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാൻ എത്തിയത്
'ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്'; പി കെ