കൊച്ചി: വിമാനത്തിനകത്ത് പുകവലിച്ചയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കാസർകോഡ് നീലേശ്വരം സ്വദേശി അനിൽ കുമാറാണ് കൊച്ചി നെടുമ്പാശ്ശേരിയിൽ അറസ്റ്റിലായത്.
കുവൈത്തിൽ നിന്നും നെടുമ്പാശ്ശേരിയിലേക്കു വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. എയർ ഇന്ത്യഎക്സ്പ്രസ് സുരക്ഷാവിഭാഗത്തിന്റെ പരാതിയെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
