ചേലക്കരയിൽ ശിവൻ വീട്ടിക്കുന്ന്, പുനലൂരിൽ നൗഷാദ് യൂനസ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

MARCH 19, 2026, 10:11 PM

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചേലക്കര, പുനലൂർ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നും പുനലൂരിൽ നൗഷാദ് യൂനസും ജനവിധി തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. മുസ്ലിം ലീഗിന് ആദ്യമായാണ് ചേലക്കര മണ്ഡലം ലഭിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി സ്വദേശിയായ ശിവൻ വീട്ടിക്കുന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി, കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കേരള ദളിത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ശിവൻ, സാധാരണ കർഷക കുടുംബത്തിൽ നിന്നുള്ള നേതാവാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

കൊല്ലത്തെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ യൂനസ് കുഞ്ഞിന്റെ മകനാണ് പുനലൂരിലെ സ്ഥാനാർത്ഥിയായ നൗഷാദ് യൂനസ്. എംഎസ്എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ, വ്യാപാര മേഖലകളിൽ സജീവമായ നൗഷാദ് വഴി പുനലൂർ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. നിലവിൽ എൽഡിഎഫിന് വലിയ വോട്ട് മുൻതൂക്കമുള്ള മണ്ഡലങ്ങളാണിവ എന്നത് യുഡിഎഫിന് വലിയ വെല്ലുവിളിയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam