തിരുവനന്തപുരം: 2019 ലെ ദേവസ്വം ബോർഡ് ഭരണസമിതിക്കെതിരെ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി. ശബരിമല സ്വർണക്കൊള്ള കേസിലാണ് നിർണ്ണായക മൊഴി.
ഭരണസമിതി പറഞ്ഞതുപ്രകാരമാണ് പ്രവർത്തിച്ചത്. പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളി കൈമാറിയത് ഭരണസമിതി പറഞ്ഞതുപ്രകാരമാണെന്നും സുധീഷ് കുമാറിന്റെ മൊഴിയിലുണ്ട്. സ്വർണക്കൊള്ളയിൽ ഭരണസമിതിയും ഉദ്യോഗസ്ഥരും ഇടപെട്ടതായാണ് സുധീഷ് കുമാറിന്റെ മൊഴി.
ദ്വാരപാലക ശിൽപത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ റിമാൻഡിലാണ് സുധീഷ് കുമാർ.
എസ്‌ഐടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സുധീഷ് കുമാർ ദേവസ്വം ബോർഡ് മുൻ ഭരണസമിതിക്കെതിരെ മൊഴി നൽകിയത്. മേലുദ്യോഗസ്ഥർ പറഞ്ഞതിനാലാണ് ചെമ്പ് പാളികൾ എന്നെഴുതിയതെന്നും സുധീഷ് കുമാർ മൊഴി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
