ഗുവാഹത്തി: സിംഗപൂരില്‍ സ്‌കൂബ ഡൈവിങ്ങിനിടെ ജീവന്‍ നഷ്ടപ്പെട്ട അസമീസ് ഗായകൻ സുബീൻ ഗാർഗിന്‍റെ മരണത്തിൽ ഫെസ്റ്റിവൽ സംഘാടകനും ഗായകന്‍റെ മാനേജർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം (SIT)ത്തിന്റെ സമൻസ് .
ഗായകന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഗായകന്റെ മാനേജരായ സിദ്ധാർത്ഥ ശർമ്മ,സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിൻ്റെ സംഘാടകനായ ശ്യാംകനു മഹന്ത എന്നിവർക്കെതിരെ സിംഗപ്പൂരിലെ ഇന്ത്യൻ എംബസി വഴി സമൻസ് നൽകിയത്.
ഗാർഗിന്റെ മരണത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് അസമിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ നടപടി. ഒക്ടോബർ 6-നകം അന്വേഷണസംഘത്തതിന് മുന്പാകെ ഹാജരാകണമെന്നും സമൻസിൽ വ്യക്തമാക്കിയിട്ടുണ്ട്.
യാച്ച് പാർട്ടിയിൽ ഗാർഗിനൊപ്പം ഉണ്ടായിരുന്ന അസമിൽ നിന്നുള്ള പന്ത്രണ്ടോളം പേർക്കും അന്വേഷണത്തിൽ സഹകരിക്കാൻ പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചിട്ടുണ്ട്. അതിനിടെ ഗായകന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അസം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് ഓൺലൈനായി പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
