തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ വീണ്ടും രാഷ്ട്രീയ പാർട്ടികളുടെ യോഗംവിളിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. എസ്‌ഐആർ നടപടികൾ ആരംഭിച്ചശേഷമുള്ള ആറാമത്തെ യോഗമാണിത്.തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ ഇന്ന് പകൽ 11നാണ് യോഗം നടക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് പുനഃപരിശോധന നടത്തരുതെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ മീറ്റിങ്ങുകളിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഫോം വിതരണത്തിലെ പാളിച്ച, കണ്ടെത്താൻ കഴിയാത്തവരുടെ എണ്ണം, പൂരിപ്പിക്കുന്നതിലെ ആശയക്കുഴപ്പം, പരിശീലനത്തിന്റെ അഭാവം, ഡിജിറ്റൈസ് ചെയ്യുന്നതിലെ പ്രശ്നങ്ങൾ എന്നിവയും യോഗത്തിൽ ചർച്ചയാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
