ആലപ്പുഴ: പാര്‍ക്കിങ്ങിന് തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ച് കട പൊളിച്ചു നീക്കിയതായി പരാതി. ഹരിപ്പാട്ട് സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിനു മുന്നിലുണ്ടായിരുന്ന പെട്ടിക്കടയാണ് അനധികൃതമായി ഇടിച്ചുപൊളിച്ചു നീക്കിയത്.
ഹരിപ്പാട് നഗരത്തിൽ പ്രവർത്തിക്കുന്ന ശ്രീവത്സം എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ അധികൃതരാണ് കടയ്ക്കു മുന്നിൽ പ്രവർത്തിച്ചിരുന്ന അശോകൻ എന്ന നാട്ടുകാരന്റെ പെട്ടിക്കട ഇന്നലെ പുലർച്ചെ പൊളിച്ചു നീക്കിയത്. സംഭവത്തിൽ ജനകീയ പ്രതിഷേധം ഉയർന്നതിന് പിന്നാലെ പോലീസ് കേസെടുത്തു.
ഹരിപ്പാട് സ്വദേശി അശോക് കുമാറിന്റെ ശീതള പാനീയ ഷോപ്പാണ് ഗുണ്ടകള്‍ തകര്‍ത്തത്. ഒറ്റരാത്രി കൊണ്ടാണ് കടമുറി പൊളിച്ചു നീക്കിയത്.
തൊട്ടടുത്തുള്ള ശ്രീവത്സം എന്ന ടെക്‌സ്‌റ്റൈല്‍സുമായി ബന്ധപ്പെട്ടവർ ക്വട്ടേഷന്‍ നല്‍കിയതിനെ തുടര്‍ന്നാണ് ക്രൂരത എന്നാണ് ആരോപണം. കടയിലുണ്ടായിരുന്ന പണവും സ്വര്‍ണവും അടക്കം മോഷണവും പോയതായും പരാതിയുണ്ട്.
ശ്രീവത്സം ടെക്‌സ്‌റ്റൈല്‍സിന് പാര്‍ക്കിംഗ് ലഭിക്കാന്‍ തടസ്സമായിരുന്ന കട മുറിയാണ് ഉടമപോലും അറിയാതെ രാത്രിയില്‍ പൊളിച്ചു നീക്കിയത്. കട ഉടമ വിവരം നാട്ടുകാരോട് പറഞ്ഞതോടെ പൊതുപ്രവര്‍ത്തകര്‍ അടക്കം കടയില്‍ കയറി പ്രതിഷേധിച്ചു.
ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹരിപ്പാട് ശ്രീവത്സം ടെക്‌സ്‌റ്റൈല്‍സ് തുറക്കാന്‍ അനുവദിക്കില്ല എന്നാണ് പൊതുപ്രവര്‍ത്തകരുടെ നിലപാട്. അശോകിന്റെ കട പൊളിക്കാന്‍ ഒരു നോട്ടീസും നല്‍കിയിട്ടില്ലെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
