ഡല്‍ഹി: കൊച്ചി പുറംകടലിലെ കപ്പൽ അപകടത്തില്‍ എംഎസ്‍സി കമ്പനിക്കെതിരെ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം രംഗത്ത്. സമുദ്ര ആവാസവ്യവസ്ഥയെ മോശമാക്കിയെന്ന് വ്യക്തമാക്കിയ കേന്ദ്രം രൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത്.
എംഎസ്‍സി കമ്പനി വീഴ്ച വരുത്തിയെന്ന് കാണിച്ച് ഷിപ്പിങ് ഡി.ജി കമ്പനിക്ക് നോട്ടീസ് നൽകി.
സാൽവേജ് നടപടികൾ വൈകിപ്പിച്ചെന്നും അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും അവശിഷ്ട ഇന്ധനം നീക്കം ചെയ്യാൻ വൈകിയെന്നും സമുദ്ര ആവാസവ്യവസ്ഥയെ മോശമാക്കിയെന്നും നോട്ടീസിൽ പറയുന്നു.
ഇതിനിടെ കേരളാതീരത്തെ ലൈബീരിയൻ കപ്പൽ അപകടം സംബന്ധിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നഷ്ടപരിഹാരം തേടി കപ്പൽ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഉൾപ്പെടെ ആവശ്യപ്പെട്ട് പ്രിയൻ പ്രതാപൻ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
വിഷയത്തിൽ സംസ്ഥാന സർക്കാറിനോട് നേരത്തെ കോടതി വിശദീകരണം തേടുകയും വിവരങ്ങൾ ലഭ്യമാക്കാനും കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് കാർഗോ വിശദാംശങ്ങൾ ഉൾപ്പെടെ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
