കോഴിക്കോട്: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പുതിയ ആരോപണത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞു മാറി ഷാഫി പറമ്പില്‍ എംപി. രാഹുല്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്നാണ് ഷാഫി മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം 'ഇനിയും എന്തെങ്കിലും ചെയ്യണമെങ്കില്‍ പാര്‍ട്ടി ചെയ്യും. കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടി ആലോചിച്ച് തരും. ശബരിമല ഉള്‍പ്പെടെയുള്ള കേസുകള്‍ ഇവിടെ നില്‍ക്കുന്നുണ്ട്. പത്മകുമാര്‍ എന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറെ പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടോ. ശബരിമലയില്‍ വലിയ അഴിമതി നടത്തിയ കുറ്റക്കാരായ ആളുകളെ അവരുടെ പാര്‍ട്ടി സംരക്ഷിക്കുന്നു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സംഘടനാപരമായ നടപടിയെടുത്തിട്ടുണ്ട്' എന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
