കോഴിക്കോട്: രാഷ്ട്രീയത്തിലെ യഥാർത്ഥ മേലധികാരികൾ ജനങ്ങളാണെന്ന കാര്യം ഭരണാധികാരികൾ മറക്കരുതെന്ന് വ്യക്തമാക്കി ഷാഫി പറമ്പിൽ എംപി. മുഖ്യമന്ത്രി പിണറായി വിജയൻ “പി ആർ വിജയനായി മാറിയിരിക്കുകയാണ്” എന്നും അദ്ദേഹം വിമർശിച്ചു. പേരാമ്പ്രയിലെ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
കേരളത്തിലെ ആരോഗ്യ മേഖല മെച്ചപ്പെടുത്താൻ പരസ്യ ബോർഡുകൾക്കായി ചെലവഴിക്കുന്ന പണം ഉപയോഗിക്കാമായിരുന്നുവെന്നും ബാലുശ്ശേരി മുതൽ പേരാമ്പ്ര വരെ സ്ഥാപിച്ച ഫ്ലെക്സുകൾക്കായി ചെലവഴിച്ച പണം ഉണ്ടായിരുന്നെങ്കിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയ്ക്ക് നഷ്ടപരിഹാരം നൽകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുവെന്നും, ബന്ധപ്പെട്ടവർക്കെതിരെ ജനവിധി ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പേരാമ്പ്രയിലെ വികസനത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മുൻകാലത്ത് ഡോ. കെ ജി അടിയോടി നടത്തിയ വികസന പ്രവർത്തനങ്ങൾ ഇന്നും നാഴികക്കല്ലുകളായി നിലനിൽക്കുകയാണെന്നും പിന്നീട് വന്നവർക്ക് അതിനെ മറികടക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
