മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലുമായുള്ള തന്റെ ബന്ധം രാഹുലിനെതിരായ പാർട്ടി തീരുമാനത്തെ ബാധിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി.
എൻ്റെ ധാരണകൾ തീരുമാനത്തെ സ്വാധീനിക്കില്ല. ഇപ്പോൾ രാഹുൽ നേരിടുന്ന കാര്യം പരിശോധിച്ചാൽ അത് മനസിലാവും. പാർട്ടി കമ്മിറ്റി വച്ച് തീവ്രത അളന്നിട്ടില്ലെന്നും ഷാഫി പറഞ്ഞു.
പാർട്ടിയുടെ തീരുമാനം ആണ് തന്റേതെന്നും കോൺഗ്രസ് നടപടി മാതൃകാപരമെന്നും ഷാഫി പറഞ്ഞു. എൻ്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബലാത്സംഗ കേസിൽ രാഹുൽ ഒളിവിൽ പോയ സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഷാഫിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
