തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടതായി റിപ്പോർട്ട്. ജില്ലാകമ്മിറ്റി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് നടപടി ഉണ്ടായത്. സാമ്പത്തിക ക്രമക്കേടും സംഘര്‍ഷങ്ങളും തുടര്‍ച്ചയായതോടെയാണ് നടപടി ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ജില്ലാകമ്മിറ്റി തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉള്‍പ്പെടുത്തി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ അനധികൃത താമസവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ എത്തിയ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥി കൂടിയായ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച സംഭവവും ഉണ്ടായി. നേരത്തെ ഭിന്നശേഷിക്കാരനെ ആക്രമിച്ച കേസില്‍ നാല് എസ്എഫ്‌ഐ നേതാക്കളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
