"സെക്രട്ടേറിയറ്റ് മാർച്ചിൽ ആരാണ് ബ്ലേഡ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കണം "; വെല്ലുവിളിച്ച് എസ്എഫ്ഐ

JUNE 25, 2026, 12:28 AM

എറണാകുളം: തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മാർച്ചിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് മുന്നറിയിപ്പ് ഇല്ലാതെയെന്ന് എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ എം. ശിവപ്രസാദ്.

ബ്ലേഡുമായി സമരം ചെയ്തെന്ന പൊലീസ് വാദം എം. ശിവപ്രസാദ് തള്ളി.  

"വിദ്യാർഥി സമരങ്ങളെ നേരിടാൻ ആഭ്യന്തരവകുപ്പ് പുതിയ മാർഗം ഡിസൈൻ ചെയ്യുകയാണ്. എസ്എഫ്ഐ സമരങ്ങളെ സൂക്ഷ്മതയോടെ നോക്കിക്കാണുന്ന മാധ്യമങ്ങൾക്ക് വിഷ്യൽ ലഭിക്കുമായിരുന്നു. ബ്ലേഡ് ഉപയോഗിച്ചെങ്കിൽ എന്തുകൊണ്ട് അവിടെ നിന്ന് പ്രവർത്തകരെ പിടികൂടിയില്ല.

vachakam
vachakam
vachakam

വിദ്യാർഥഇ സമരങ്ങളെ ഏത് നിലയിലും അടിച്ചമർത്തുമെന്ന് നിലപാട് അംഗീകരിക്കാൻ കഴിയില്ല. വിദ്യാർഥികളുടെ തലയ്ക്ക് നേരിട്ടാണ് പൊലീസ് അടിച്ചത്. ലാത്തി കൊണ്ട് അടിച്ചാൽ വീർക്കും.

എന്നാൽ മുറിവാണ് ഉണ്ടായിരിക്കുന്നത്. ഇതിനു മറുപടി പറയുന്നതിന് പകരം പൊലീസ് ആരോപണം ഉന്നയിക്കുകയാണ്", എം. ശിവപ്രസാദ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam