തൃശൂർ പള്ളിപ്പുറത്ത് കാറിൽ ബൈക്കിടിച്ച് എസ്എഫ്ഐ ചേർപ്പ് ഏരിയ കമ്മിറ്റി അംഗം മരിച്ചു. ബൈക്കിൽ സഞ്ചരിച്ചിരുന്ന കിഴുപ്പിള്ളിക്കര തിരുത്തേക്കാട് സ്വദേശി മുഹമ്മദ് റൗഫ് ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന കിഴുപ്പിള്ളിക്കര തിരുത്തേക്കാട് സ്വദേശി 15 വയസ്സുള്ള നിവേദിന് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകിട്ട് ആലപ്പാട് പുത്തൻ തോട് പാലത്തിന് സമീപം ആയിരുന്നു അപകടം.മുഹമ്മദ് റൗഫും നിവേദും പള്ളിപ്പുറത്തേക്ക് പോകവെ എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ബൈക്കിൽ നിന്ന് തെറിച്ചു പോയി. ബൈക്ക് പാടെ തകർന്നു. കാറിനും കേടുപാടുകൾ സംഭവിച്ചു.ഇരുവരെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിച്ചും റൗഫ് മരിക്കുകയായിരുന്നു.നിവേദ് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്