രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈഗീക പീഡന പരാതിയിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇന്ന് വൈകീട്ടോടെ സെക്രട്ടറിയേറ്റിൽ നേരിട്ടെത്തിയാണ് പെൺകുട്ടി മുഖ്യമന്ത്രിയെ കണ്ട് പരാതി കൈമാറിയത്.പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനേയും മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.
നിർബന്ധിച്ച് ഗർഭധാരണം നടത്തിയെന്നും ശേഷം ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയതായും പരാതിയിൽ പറയുന്നു. ഡിജിറ്റൽ തെളിവുകളും മുഖ്യമന്ത്രിക്ക് പെൺകുട്ടി കൈമാറിയിട്ടുണ്ട്.അതേസമയം, കഴിഞ്ഞ ദിവസം പെൺകുട്ടിയെ ഗർഭിണിയാകാൻ രാഹുൽ നിർബന്ധിക്കുന്ന ചാറ്റുകളും, ശേഷം കയ്യൊഴിയുന്ന ഫോൺ റെക്കോർഡുകളും പുറത്തുവന്നിരുന്നു.
ലൈംഗിക പീഡനം മാത്രമല്ല, നിർബന്ധിച്ചുള്ള ഗർഭഛിത്രമെന്നാണ് പരാതിയിൽ പറയുന്നത്. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ നടത്തിയിരിക്കുന്നത്. ഗർഭഛിത്രത്തിന് നിർബന്ധിച്ചതായി പറയുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
