ലൈംഗിക പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ കീഴടങ്ങി

MAY 27, 2026, 5:13 AM

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ പൊലീസിൽ കീഴടങ്ങി. പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിയാണ് അദ്ദേഹം കീഴടങ്ങിയത്.

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രശോഭിനെതിരായ പരാതി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.

പ്രശോഭിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിപ്രകാരം, ജോലി വാഗ്ദാനം ചെയ്ത് സമീപിച്ച പ്രശോഭ് പിന്നീട് ബലമായി പീഡിപ്പിക്കുകയായിരുന്നു. കാറിനുള്ളിലും പീഡനം നടന്നതായി പരാതിയിൽ പറയുന്നു. കൂടാതെ ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നും യുവതി ആരോപിക്കുന്നു.

vachakam
vachakam
vachakam

ആക്രമണം ഭയന്നാണ് മൊബൈൽ ഫോണിൽ ചില ദൃശ്യങ്ങൾ രേഖപ്പെടുത്തിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.പാലക്കാട് നഗരസഭയിലെ 24-ാം വാർഡിനെ പ്രതിനിധീകരിക്കുന്ന കൗൺസിലറാണ് പ്രശോഭ് വത്സൻ. മൂന്ന് തവണ താൻ പീഡനത്തിന് ഇരയായെന്നാണ് യുവതിയുടെ പരാതി.

ആദ്യ സംഭവം താമസസ്ഥലത്ത് വെച്ചായിരുന്നുവെന്നും, പിന്നീട് ജോലി അഭിമുഖത്തിനെന്ന പേരിൽ പട്ടാമ്പിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാറിൽ വെച്ച് പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. മൂന്നാമത്തെ സംഭവം ഹോട്ടൽ മുറിയിൽ വെച്ചാണെന്നും പരാതിയിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam