തിരുവനന്തപുരം: മഴക്കെടുതി നേരിടാന്‍ ആരോഗ്യ വകുപ്പിന് അടിയന്തര നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ മുരളീധരൻ അറിയിച്ചു.വെള്ളപ്പൊക്ക ഭീഷണിയുള്ള ആശുപത്രികളില്‍ നിന്ന് മരുന്നുകളും ഉപകരണങ്ങളും മാറ്റും. അടിയന്തരഘട്ടത്തിൽ അവധിയിലുള്ളവരെ ജോലിക്കായി വിളിപ്പിക്കും. ഒആര്‍എസ്, ഒസള്‍ട്ടാമിവീര്‍, ഡോക്‌സിസൈക്ലിന്‍, ടിടി എന്നിവ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡിഎംഒ, ഡിപിഎം, മെഡിക്കല്‍ കോളേജ് അധികൃതര്‍ എന്നിവരുമായി സ്ഥിതി വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ ആശുപത്രി തലങ്ങളില്‍ റാപ്പിഡ് റെസ്‌പോണ്‍സ് സെല്‍ രൂപീകരിക്കും. പനിയുള്ളവര്‍ക്ക് മാസ്‌കും മാറ്റി പാര്‍പ്പിക്കാനുള്ള സൗകര്യവും ഒരുക്കും. ക്യാമ്പുകളിലെ കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യും. ആശുപത്രികളിലെ ഇന്‍വെര്‍ട്ടറുകളും പവര്‍ ബാങ്കുകളും പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജലദോഷ ലക്ഷണമുണ്ടെങ്കില്‍ ഒസള്‍ട്ടാമിവീര്‍ നിര്‍ബന്ധമായും നല്‍കണം. ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് എലിപ്പനി മുന്‍കരുതല്‍ മരുന്നുകള്‍ നല്‍കും. പാമ്പുകടി, പേവിഷബാധ പ്രതിരോധ വാക്‌സിനുകളുടെ സ്റ്റോക്ക് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
