പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചതായി റിപ്പോർട്ട്. മണ്ണാർക്കാട് എസ് സി-എസ് ടി പ്രത്യേക കോടതിയിലാണ് ഹർജി സമർപ്പിച്ചത്.
പാലക്കാട്ടെ അഭിഭാഷകൻ മുഖേന നൽകിയ ജാമ്യാപേക്ഷയിൽ താൻ നിരപരാധിയാണെന്നും കേസ് കള്ളമാണെന്നും ആണ് പ്രശോഭ് വാദിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയതാണെന്നും ഡിജിറ്റൽ തെളിവുകൾ വ്യാജമായി നിർമ്മിച്ചതാണെന്നും ഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ജാമ്യാപേക്ഷ ശനിയാഴ്ച മണ്ണാർക്കാട് എസ് സി-എസ് ടി പ്രത്യേക കോടതി പരിഗണിക്കും. ദളിത് യുവതിയുടെ പരാതിയെ തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പൊലീസ് പ്രശോഭിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രശോഭിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; പരിക്കേറ്റവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കണമെന്ന് വി ഡി
സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് പാലക്കാട് ജില്ലാ കളക്ടർ