കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അതിജീവിതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്. സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സമിതികളുടെ (ഐ.സി) പരാജയമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് ഡബ്ല്യുസിസി വിമർശിച്ചു.
ഉത്തരവുകൾ ഉണ്ടായിട്ടും അധികാര കേന്ദ്രങ്ങൾ ഐ.സി സമിതികളെ നിശബ്ദമാക്കുകയാണെന്നും സംഘടന ആരോപിച്ചു. നടിക്ക് നീതി ഉറപ്പാക്കാൻ ശക്തമായ സംവിധാനങ്ങൾ ആവശ്യമാണ്. ഹേമ കമ്മിറ്റി ശുപാർശ ചെയ്ത പരാതി പരിഹാര ട്രിബ്യൂണൽ നടപ്പാക്കാത്ത സർക്കാർ നയം പുനഃപരിശോധിക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
സുരക്ഷിതമായ തൊഴിലിടത്തിനായി അതിജീവിതയ്‌ക്കൊപ്പം പോരാട്ടം തുടരുമെന്നും സംഘടന വ്യക്തമാക്കി. അധികാര ബന്ധങ്ങൾ എങ്ങനെ ഐ.സി സമിതികളെ നിശബ്ദമാക്കുന്നു എന്നത്, യുവനടി ഐ.സി-യെ സമീപിക്കാതെ നേരിട്ട് പൊലീസിൽ പരാതി നൽകിയതിലൂടെ വ്യക്തമാകുന്നതാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ആരെയും കാത്തുനിൽക്കാതെ പൊലീസിലേക്ക് നേരിട്ട് പോയ നടിയുടെ ധൈര്യത്തിന് സംഘടന അഭിനന്ദനവും രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസത്തിൽ നിർണായക ഉത്തരവ്: 43,538 കുടുംബങ്ങൾക്ക് 10,000 രൂപ വീതം
പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലീസുകാർ തമ്മിലടി; പരാതി നൽകി മർദ്ദനമേറ്റ പൊലീസുകാരൻ
‘പൈതലാം യേശുവേ’; സംഗീതസംവിധായകന് ഫാ. ഡോ. ജസ്റ്റിന് പനക്കല്‍ അന്തരിച്ചു
എൽപിജി ക്ഷാമം മൂലം ഹോട്ടൽ പൂട്ടി; കൊച്ചിയിൽ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ