തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചയും കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ ചൂടിന് ആശ്വാസമായി മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 29 ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചിലയിടങ്ങളില്‍ നേരിയ തോതില്‍ വേനല്‍ മഴ പെയ്തു. പാലക്കാടും പുനലൂരും ചൂട് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. 39.8 ഡിഗ്രിയാണ് രണ്ടിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. പുനലൂരില്‍ ശരാശരിയില്‍ നിന്ന് അഞ്ച് ഡിഗ്രി കൂടുതലാണ്. പാലക്കാട് 3.5 ഡിഗ്രിയും. കോട്ടയത്ത് 4.4 ഡിഗ്രി കൂടി 38.3 ഡിഗ്രിയിലെത്തി. ഞായറാഴ്ച പാലക്കാട് 40 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കാട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രിയും താപനില എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
