കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി; ഗൺമാൻ അഭിലാഷ് മൊഴി മാറ്റി

OCTOBER 19, 2026, 9:56 PM

കോഴിക്കോട്: കണ്ണൂരിൽ വെച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ ഗണ്‍മാന്‍ അഭിലാഷ് മൊഴി തിരുത്തി. വീണ ജോർജ്ജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണ ജോർജ്ജ് നിർദേശിച്ച പ്രകാരമാണ് അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് എസ്ഐടിയോട് വ്യക്തമാക്കി.

വ്യാജമൊഴി നൽകിയ സംഭവത്തിൽ അഭിലാഷിനെതിരെ നടപടിക്ക് എസ്ഐടി ശുപാർശ ചെയ്യും. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്ഐടി റിപ്പോർട്ട് നൽകും. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് നല്‍കുകയെന്നാണ് പുറത്തുവരുന്ന വിവരം.

കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് അന്ന് വീണ ജോർജ്ജ് ആവശ്യപ്പെട്ടിട്ടാണെന്നാണ് ഗണ്‍മാന്‍ അഭിലാഷ് പറഞ്ഞത്.കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അഭിലാഷ് മൊഴി നൽകിയത്. കേസിൽ അഭിലാഷിൻ്റെ മൊഴിയായിരുന്നു നിർണായകമായത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്ന് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തി കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam