കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയും കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥരും ചേർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തങ്ങളുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും അന്വേഷണം തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഹർജി പരിഗണിച്ച കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല. ഇതോടെ മാസപ്പടി കേസിൽ ഇഡി നടത്തുന്ന അന്വേഷണം തുടരുന്നതിനുള്ള നിയമതടസ്സങ്ങൾ നീങ്ങി.
സംസ്ഥാന രാഷ്ട്രീയത്തിലും വ്യവസായ മേഖലയിലും ഏറെ ചർച്ചയായ കേസിൽ ഹൈക്കോടതിയുടെ ഈ വിധി നിർണായകമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
