തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി ഇന്ന് (വ്യാഴാഴ്ച) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നാലു മണിക്കൂറിലധികം നിര്‍ത്തിവയ്ക്കും. ഏപ്രില്‍ 2ന് വൈകുന്നേരം 4.45 മുതൽ രാത്രി 9 വരെയാണ് വിമാനം സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. പുതിയ സമയം എല്ലാ വിമാനക്കമ്പനികളിലും ലഭ്യമാകും എന്ന് ടിയാല്‍ അധികൃതര്‍ അറിയിച്ചു.
അതേസമയം ക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂര്‍ രാജപ്രതിനിധി ഘോഷയാത്രയ്ക്ക് അകമ്പടി സേവനം നല്‍കും. വിമാനത്താവളത്തിലൂടെയാണ് ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നത്, അതുകൊണ്ട് തന്നെ വിമാനം സര്‍വീസുകള്‍ അടച്ചിടുന്നത് നിര്‍ബന്ധമാണ്.
വർഷത്തിൽ രണ്ടു തവണ ഇത്തരം ചടങ്ങിനായാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിരീക്ഷണത്തിനു നിര്‍ത്തിവെക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത്തരം പ്രത്യേക നിയന്ത്രണം തിരുവനന്തപുരത്ത് മാത്രമാണ് നിലവിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഉടൻ വെന്റിലേറ്ററിൽ
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? എന്തിനാണ് തീ
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി
വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ധനസഹായം നൽകുമെന്ന് കല്യാൺ ജ്വല്ലേഴ്സ്