മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടികയെച്ചൊല്ലി അസന്തോഷം ഉയരുന്നതിന് പിന്നാലെ വിമർശകകർക്കെതിരെ കടുത്ത നിലപാടുമായി മുതിർന്ന നേതാവ് കെപിഎ മജീദ് രംഗത്ത്. തെരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തിൽ പാർട്ടിയെ ബുദ്ധിമുട്ടിലാക്കുന്നവർ ആരായാലും അവരെ പാർട്ടി വിരുദ്ധരായി കാണേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മജീദിന്റെ പ്രതികരണം.
പാണക്കാട്ടിൽ നിന്നുള്ള തീരുമാനങ്ങൾ മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് ലീഗ് പ്രവർത്തകരുടെ പാരമ്പര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ശാസനയും സമർപ്പണവുമാണ് പാർട്ടിയെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിമിതമായ സീറ്റുകൾ മാത്രമുള്ള സാഹചര്യത്തിൽ എല്ലാവരെയും പരിഗണിച്ച് പട്ടിക തയ്യാറാക്കുന്നത് പ്രായോഗികമല്ലെന്നും മജീദ് ചൂണ്ടിക്കാട്ടി. സ്ഥാനാർഥികളായി തിരഞ്ഞെടുക്കപ്പെട്ടവർ കഴിവും അനുഭവവും ഉള്ളവരാണെന്നും, അവരെ വിജയിപ്പിക്കുകയാണ് പ്രവർത്തകരുടെ പ്രധാന ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നോടിയായി പാർട്ടിക്കുള്ളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും, അത്തരത്തിലുള്ള പ്രവണതകൾ ഒഴിവാക്കണമെന്നും മജീദ് മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
