'വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്'; വി.ഡി. സതീശന് ആശംസയുമായി എം.എം. മണി 

MAY 14, 2026, 10:03 PM

നെടുങ്കണ്ടം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസനേർന്ന് മുൻ മന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ എം.എം. മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘‘ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ, വൈകിയാണെങ്കിലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേരുന്നു. തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് കാണാൻ കട്ട വെയിറ്റിങ്ങും.’’ -എം.എം. മണി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

എന്നാൽ, ‘പടനയിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ’ എന്നുതുടങ്ങുന്ന വരിയിലെ ‘പടനയിച്ച്’ എന്ന വാക്ക് ഒടുവിൽ ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തെ പരിഹസിച്ചുകൊണ്ട് ചൊവ്വാഴ്ച മണി രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

‘‘വോട്ടുചെയ്തവരെയും ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നാ കേട്ടേ’’ എന്ന ട്രോൾ പങ്കുവച്ച് ‘‘ഇനി വന്നുവന്ന് യു.ഡി.എഫിന്‌ വോട്ടുചെയ്യാത്ത നമ്മളെയും ഡൽഹിക്ക് വിളിപ്പിക്കുമോ?’’ എന്നാണ് മണി കുറിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam