ദില്ലി:കേരള ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായി മുതിർന്ന അഭിഭാഷകൻ പി ശ്രീകുമാറിനെ നിയമിച്ചു.
രാജ്യത്തെ ഹൈക്കോടതികളിൽ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്. മൂന്നു വർഷത്തേക്കാണ് നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി.
1994ൽ അഭിഭാഷകനായി ഔദ്യോഗികജീവിതംആരംഭിച്ച പി ശ്രീകുമാർ 2024ലാണ് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാകുന്നത്.
നിലവിൽ കേരള ഗവർണറുടെ നിയമ ഉപദേഷ്ടാവാണ്. ഏറെക്കാലം കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്റ്റാൻഡിങ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു.ഹരിപ്പാട് സ്വദേശിയായ പി ശ്രീകുമാർ കേരള സർവകലാശാലയിൽ നിന്നാണ് നിയമ ബിരുദം നേടുന്നത്.
കേന്ദ്ര സർക്കാരിനായുള്ള കോടതി വ്യവഹാരങ്ങൾ സുഗമമാക്കുന്നതിനായാണ് ഹൈക്കോടതികളിൽ അഡീഷണൽ സോളിസിറ്റർ ജനറൽമാരുടെ തസ്തികൾ സൃഷ്ടിച്ചത്. ഇതുവരെ ഡെപ്യൂട്ടി സോളിസിറ്റർ ജനറലിനായിരുന്നു ഹൈക്കോടതികളിലെ വ്യവഹാരങ്ങളുടെ ചുമതല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
