സി.ജെ. റോയിയുടെ മരണത്തിൽ കേസെടുത്ത് ബെംഗളുരു പൊലീസ്

JANUARY 30, 2026, 9:01 AM

ബെംഗളൂരു: മലയാളി വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്. ബെംഗളൂരു അശോക് നഗർ പൊലീസാണ് കേസെടുത്തത്.

ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് സ്ഥലത്തെത്തി. കേസിൽ അന്വേഷണം ആരംഭിച്ചതായി സീമന്ത് കുമാർ സിങ് അറിയിച്ചു. ഇൻകം ടാക്സ് റെയ്ഡിനിടയിൽ സി.ജെ. റോയ് സ്വയം വെടിയുതിർക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട്- മൂന്ന് ദിവസങ്ങളായി റോയിയുടെ സ്ഥാപനങ്ങളിൽ ഇൻകം ടാക്സ് റെയ്ഡ് പുരോഗമിക്കുകയായിരുന്നു.

vachakam
vachakam
vachakam

കേരളത്തിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി എത്തിയത്. കൂടുതൽ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തുള്ള കുടുംബാംഗങ്ങളുമായി സ്ഥിതിഗതികൾ സംസാരിക്കുന്നുണ്ട്. അവർ ഇന്ന് രാത്രിയോടെ എത്തും. അവർ എത്തിക്കഴിഞ്ഞാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ എന്നും സീമന്ത് കുമാർ സിങ് അറിയിച്ചു.

ബെംഗളൂരുവിലെ ഓഫീസില്‍ ഇൻകം ടാക്സ് റെയ്ഡിനു പിന്നാലെയാണ് സി.ജെ. റോയിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫീസില്‍ വച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam