മോർച്ചറിയിലെ മൃതദേഹം അനുവാദമില്ലാതെ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്ത സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതി

AUGUST 12, 2025, 12:50 AM

തിരുവനന്തപുരം: ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം അധികൃതരുടെ അനുവാദമില്ലാതെ സെക്യൂരിറ്റി ജീവനക്കാരൻ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്ത സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.

സംഭവത്തിൽ സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാറിനെ 15 ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.

നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ കഴിഞ്ഞ മൂന്നാം തീയതി നടന്ന സംഭവം ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, ലേ സെക്രട്ടറി, എന്നിവരുടെ സമിതിയാണ് അന്വേഷിക്കുന്നത്. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. 

vachakam
vachakam
vachakam

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഭർതൃഗൃഹത്തിൽ മരിച്ച നെടുമങ്ങാട് കരിപ്പൂർ സ്വദേശിയായ യുവതിയുടെ മൃതദേഹം ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു.

ഇതിനിടെയാണ്, ആശുപത്രിയിൽ കാന്റീൻ നടത്തുന്നയാൾക്കും ബന്ധുക്കൾക്കുമായി സെക്യൂരിറ്റി ജീവനക്കാരൻ സുരേഷ് ആരോടും അനുമതി വാങ്ങാതെ ഫ്രീസർ തുറന്ന് മൃതദേഹം കാണിച്ചുകൊടുത്തത്. മോർച്ചറിയുടെ താക്കോൽ സൂക്ഷിക്കേണ്ടത് നഴ്സിങ് സ്റ്റാഫ് ആണ്. ഇവർ അറിയാതെയാണ് സുരേഷ്കുമാർ താക്കോൽ എടുത്തുകൊണ്ടുപോയി മോർച്ചറി തുറന്നതെന്നാണ് വിവരം.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam