ആലപ്പുഴ: കുമരകത്ത് ആർഎസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥർ യോഗം ചേർന്നതിൻറെ ചിത്രങ്ങൾ പുറത്ത്.
യോഗത്തിൽ പങ്കെടുത്ത 18 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. 17 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരും 5 അസി. പ്രിസൺ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.
കുമരകത്താണ് ഫെബ്രുവരിയിൽ യോഗം ചേർന്നത്. സർക്കാരിനും ജയിൽ വകുപ്പിനും ഇൻറലിജൻസ് റിപ്പോർട്ട് നൽകി.
കുമരകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മുറി എടുത്ത് നൽകിയത്. എന്തിനാണ് യോഗം ചേർന്നതിനെക്കുറിച്ച് വ്യക്തതയില്ല. ",
സംസ്ഥാനത്ത വിവിധ ജയിലുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് കുമരകത്തെ ഒരു റിസോർട്ടിൽ ഒത്തുകൂടിയത്. ''ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായിരുന്നു. ഇനി വളർന്നുകൊണ്ടേയിരിക്കും'' എന്ന അടിക്കുറിപ്പോടെ യോഗത്തിൻറെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്