സീറ്റ് നിഷേധ വിവാദം; എളമരം കരീമിന് മറുപടിയുമായി എം കെ മുനീർ

MARCH 27, 2026, 6:32 AM

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം കെ മുനീർക്ക് സീറ്റ് നിഷേധിച്ചതിനെ കുറിച്ചുള്ള എളമരം കരീംയുടെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി മുനീർ രംഗത്ത്. ജമാഅത്ത് ഇസ്ലാമിക്കെതിരായ നിലപാട് കൊണ്ടാണ് സീറ്റ് നിഷേധിച്ചതെന്ന ആരോപണം അദ്ദേഹം തള്ളി.

മുസ്ലിം ലീഗ് ആരുടെയെങ്കിലും ഇങ്കിതത്തിന് അനുസരിച്ച് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പാർട്ടിയല്ല. തെരഞ്ഞെടുപ്പിൽ അനുകൂല ഘടകങ്ങൾ ഇല്ലാത്തതിനാലാണ് സിപിഐഎം ഇത്തരം കഥകൾ മെനയുന്നതെന്നാണ് മുനീർ വ്യക്തമാക്കിയത്.

അതേസമയം തനിക്ക് സീറ്റ് ലഭിക്കാതിരുന്നതിന്റെ കാരണം എളമരം കരീമിന് എവിടെ നിന്നാണ് ലഭിച്ചതെന്ന് ചോദിച്ച മുനീർ, താൻ ഇത്രയും കാലം ജമാഅത്ത് ഇസ്ലാമിക്കെതിരെ ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

“മതരാഷ്ട്രവാദം ഉപേക്ഷിച്ചിട്ടുണ്ടെന്ന് അവർ തന്നെ പറയുന്നുണ്ട്. ജമാഅത്ത് ഇസ്ലാമിക്കെതിരായ ആരോപണത്തിൽ മറുപടി പറയേണ്ടത് അവരാണ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കേണ്ടത് ജമാഅത്ത് ഇസ്ലാമിയാണ്,” എന്നും മുനീർ പറഞ്ഞു.

അതേസമയം, സീറ്റ് നിഷേധത്തിന് പിന്നിൽ ആരോഗ്യപരമായ കാരണങ്ങളുണ്ടാകാമെന്നും മുനീർ സൂചിപ്പിച്ചു. “ഇപ്പോൾ തെരഞ്ഞെടുപ്പിൽ സജീവമായി ഓടിനടന്ന് പ്രചാരണം നടത്താനുള്ള ആരോഗ്യം ഇല്ല, പാർട്ടിയിൽ നിന്ന് എന്നെ പുറന്തള്ളിയിട്ടില്ല, പാർട്ടി ഒപ്പമുണ്ട്. പാർലമെന്ററി രംഗത്ത് പുതിയ ആളുകൾ വരുന്നു, അവർക്കായി മാറിനിൽക്കേണ്ടതുണ്ട്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam