കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നില്‍ യുഡിഎഫ്-എസ്ഡിപിഐ ധാരണയുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്‌റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതികരണം.
വി ഡി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഇടപെടലിലൂടെ തന്നെ പത്രിക പിന്‍വലിപ്പിച്ചുവെന്നാണ് സുരേന്ദ്രന്റെ ആരോപണം. മുസ്‌ലിം സംഘടനകളെ ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്‍ എസ്ഡിപിഐ വോട്ടുകള്‍ വേണ്ടെന്നു തുറന്ന് പറയണമെന്നും, ഈ നീക്കങ്ങള്‍ മഞ്ചേശ്വരത്ത് ഫലം കാണില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി ലത്തീഫ് അധ്യക്ഷനായ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനമായത്. മഞ്ചേശ്വരം ഉപ്പളയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെ കെ എം അഷ്‌റഫ് പത്രിക പിന്‍വലിച്ചു.
ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് അവസാന ദിവസമായിരുന്നു. എന്നാല്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് തിരിച്ചടിയാകുമെന്നും ബിജെപിക്ക് നേട്ടമാകുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് പിന്‍വലിക്കല്‍ ചര്‍ച്ചകള്‍ ശക്തമായത്.
മഞ്ചേശ്വരത്ത് നിലവിലെ എംഎല്‍എയായ എ കെ എം അഷ്‌റഫ്യാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫിന് വേണ്ടി കെ ആര്‍ ജയാനന്ദ് മത്സരരംഗത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
