കോഴിക്കോട്: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലവിലില്ലെന്ന് വ്യക്തമാക്കി എസ്ഡിപിഐ. പിണറായി വിജയൻ സര്‍ക്കാരിനെ ‘മുസ്ലീം വിരുദ്ധ’രായി മുദ്രകുത്താനാകില്ല എന്നാണ് സി പി എ ലത്തീഫ് പറഞ്ഞത്.
ഇടതു സര്‍ക്കാരിന്റെ ഭരണത്തില്‍ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് ലത്തീഫ് പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ പൂര്‍ണമായും ജനവിരുദ്ധമാണെന്ന് വിലയിരുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് ഭരണം സംബന്ധിച്ച് ഉള്‍പ്പെടെ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഒട്ടേറെ നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേറ്റിവിറ്റി കാര്‍ഡ് പോലുള്ള നടപടികള്‍ ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകക്കേസിലെ പ്രതിയായ കാരായി രാജൻ സ്ഥാനാര്‍ത്ഥിയായ വിഷയത്തില്‍ എസ്ഡിപിഐ മൗനം പാലിക്കുന്നുവെന്ന ആരോപണത്തോട് ലത്തീഫ് പ്രതികരിച്ചു. രാജ്യത്ത് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട നിരവധി പേര്‍ സ്ഥാനാര്‍ത്ഥികളാകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “തലശ്ശേരിയില്‍ കാരായി രാജനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല. അവിടെ ഞങ്ങള്‍ക്ക് സ്വന്തം ശക്തമായ സ്ഥാനാര്‍ത്ഥിയുണ്ട്. രാജന്‍ മുന്‍പും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്,” എന്നാണ് സി പി എ ലത്തീഫിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
